സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് ടീച്ചറും രണ്ട് മക്കളും.  ദില്ലിയ്‌ക്കടുത്ത്‌ ഫരീദാബാദിലായിരുന്നു സംഭവം. ഫരീദാബാദ്‌ ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ്‌ ആദ്യം തീപിടിച്ചത്. 

ഫരീദാബാദ്‌: സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് ടീച്ചറും രണ്ട് മക്കളും. ദില്ലിയ്‌ക്കടുത്ത്‌ ഫരീദാബാദിലായിരുന്നു സംഭവം. ഫരീദാബാദ്‌ ദുബുവാ കോളനിയിലുള്ള സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ്‌ ആദ്യം തീപിടിച്ചത്. സ്കൂള്‍ അവധിയായിരുന്നെങ്കിലും ടീച്ചറും മക്കളും അവിടെയായിരുന്നു താമസിച്ചിരുന്നത്.

അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ അഗ്നിശമനസേനയ്ക്ക് എത്താന്‍ സാധിക്കാത്തതാണ് അപകടതീവ്രത വര്‍ധിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും നാട്ടുകാരാണ് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.