ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്...

ദില്ലി: ദില്ലിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. നാല് ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. തീ പടർന്നതിന്റെ കാണം വ്യക്തമായിട്ടില്ല. പാർക്കിംഗിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ കെട്ടിടത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona