മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന എംടിഎൻഎൽ കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ ടെറസ്സിൽ നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.

അഗ്നിശമന സേനയുടെ 14 യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാല് ഫയർ എഞ്ചിനുകളും 'റോബോ ഫയർ ' റോബോട്ടും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.