ദില്ലി: ചണ്ഡീഗഡ് - കൊച്ചുവേളി എക്സ്‍പ്രസില്‍ തീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി  ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് തീപിടിച്ചത്. ദില്ലി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.

സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റി.