Asianet News MalayalamAsianet News Malayalam

പൂനെയിൽ വസ്ത്ര വ്യാപാരശാലയിൽ തീപിടുത്തം: അഞ്ച് തൊഴിലാളികൾ മരിച്ചു

തീപിടുത്തമുണ്ടാകുമ്പോൾ തൊഴിലാളികൾ ഫാക്ടറിയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. 

fire brokeout in textile factory in pune, five workers died
Author
Pune, First Published May 9, 2019, 9:35 AM IST

പൂനെ: പൂനെയിലെ വസ്ത്രവ്യാപാരശാലയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. 

നാല് അഗ്നിശമന യൂനിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തമുണ്ടാകുമ്പോൾ തൊഴിലാളികൾ ഫാക്ടറിയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios