ദില്ലിയിലെ പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിൽ തീ പിടിച്ചു. 25 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ദില്ലി: ദില്ലി സി ജി ഒ കോംപ്ലക്സ് കെട്ടിടത്തിൽ തീപിടുത്തം. പണ്ഡിറ്റ് ദീൻ ദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് രാവിലെ എട്ടുമണിയോടെ തീ പടർന്നത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാമൂഹിക നീതി വകുപ്പിന്‍റെ ഓഫീസിലും തീ പടർന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.
Scroll to load tweet…
