ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ചത്. 

സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. മൂന്ന് ഫയര്‍എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Read Also: 'സാത്താന്റെ സന്തതി' പ്രയോ​ഗം മാനസിക വിഷമമുണ്ടാക്കി; ബേബി ജോണിനെതിരെ അനിൽ അക്കരയുടെ അമ്മ...