ഐസ്വാള്‍: മിസോറാമിൽ ആദ്യ കൊവിഡ് 19  സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ സൊറാം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിച്ചു. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഇതേ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. കുടുംബത്തൊടൊപ്പം വിദേശ സന്ദര്‍ശനം നടത്തി മാര്‍ച്ച് 16 നാണ് ഇയാള്‍ മിസോറാമില്‍ തിരിച്ചെത്തിയത്. 

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗിയുടെ വീടും പരിസരവും അണുവിമുക്തമാക്കും. കൊവിഡ് ബാധിതന്‍റെ കൂടെ  വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരുമായി ബന്ധപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. പതിനാറ് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിസവം മണിപ്പൂരിലും ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചിരുന്നു.