Asianet News MalayalamAsianet News Malayalam

ക​ർ​ണാ​ട​ക​യി​ൽ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ രോ​ഗി മ​രി​ച്ചു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്. 

First patient under plasma therapy in Karnataka dies
Author
Bengaluru, First Published May 15, 2020, 12:41 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ലാ​സ്മ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യ ആ​ദ്യ രോ​ഗി മ​രി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​നാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​യാ​ൾ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ന്യൂ​മോ​ണി​യാ​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എന്നാല്‍ രോഗിയുടെ മരണം  പ്ലാ​സ്മ തെ​റാ​പ്പി​ ചികില്‍സ രീതി തെറ്റാണെന്നല്ല തെളിയിക്കുന്നത് എന്നാണ് ചികില്‍സ നടത്തിയ എച്ച്സിജി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഡോ.യുഎസ് വിശാല്‍ റാവു പ്രതികരിച്ചു. ഇത് ക്ലിനിക്കല്‍ പരീക്ഷണമാണ്. പ്രത്യേക അനുമതി ലഭിച്ച രോഗിയിലാണ് ഈ ചികില്‍സ രീതി പരീക്ഷിച്ചത്. ഇത് എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള ചികില്‍സ രീതിയല്ല. കൊവിഡ് ബാധിച്ച ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനുള്ള ചികില്‍സ രീതിയാണ് ഡോ.യുഎസ് വിശാല്‍ റാവു  ഇന്ത്യന്‍ എക്സപ്രസിനോട് പ്രതികരിച്ചു.

Read More: കൊവിഡ് രോഗിയുടെ മരണം; 'പ്ലാസ്മ തെറാപ്പി' അപകടമോ?

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കര്‍ണാടകയിലെ എച്ച്സിജി ആശുപത്രിക്ക് പ്ലാസ്മ തെറാപ്പിക്ക് അനുമതി നല്‍കിയത്. 

കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തരായവരുടെ രക്തത്തിലെ 'പ്ലാസ്മ'യിലടങ്ങിയിരിക്കുന്ന 'ആന്റിബോഡി', രോഗിയായ ആളിലേക്ക് പകര്‍ത്തിനല്‍കി, അയാളെ രോഗത്തോട് പോരാടാന്‍ പ്രാപ്തനാക്കുന്നതാണ് 'പ്ലാസ്മ തെറാപ്പി'. ആദ്യഘട്ടത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണിതെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍ വന്നിരുന്നത്. 

Follow Us:
Download App:
  • android
  • ios