ലക്നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷമ്ലി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.