മാർച്ച് 29നാണ് ജയ്ത്പൂരിലെ ജിയുലി ഗ്രാമത്തിൽ അഞ്ചുപേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
അംബേദ്കർ നഗർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശ് (Uttarpradesh) പൊലീസിന്റെ ബുൾഡോസർ നടപടി ഭയന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസിൽ പ്രതികളായ അഞ്ച് പേർ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയില്ലെങ്കിൽ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പൊലീസ് കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതികൾ കുടുംബസമേതം എസ്എച്ച്ഒ ജയപ്രകാശ് സിംഗിന് മുന്നിൽ കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മാർച്ച് 29നാണ് ജയ്ത്പൂരിലെ ജിയുലി ഗ്രാമത്തിൽ അഞ്ചുപേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവർ ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് പ്രതികൾ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന് അംബേദ്കർ നഗർ പൊലീസ് ട്വീറ്റ് ചെയ്തു.
ഇരുപതോളം തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം സഹോദരിക്ക് പരിക്ക്
ലഖ്നൗ: ലഖ്നൗവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സഹോദരിക്ക് മാരകമായി കടിയേറ്റു. ലഖ്‌നൗവിലെ താക്കൂർഗഞ്ച് മുസാഹിബ്ഗഞ്ച് പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ 20ലധികം തെരുവ് നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മുഹമ്മദ് ഹൈദർ എന്ന കുട്ടിയാണ് മരിച്ചത്. സഹോദരി ജന്നത്തിനെ (5) ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.
തെരുവ് നായ്ക്കൾ പ്രദേശവാസികൾക്ക് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ (എൽഎംസി) നടപടിയും സ്വീകരിച്ചില്ലെന്ന്ക്കാ കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. നായ്ക്കളുടെ വന്ധ്യംകരണത്തെ മൃഗസ്നേഹികളും എൻജിഒകൾ എതിർക്കുന്നതിനാൽ നായ്ക്കളെ പിടിക്കാൻ കഴിയില്ലെന്ന് അധികൃതർ പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അധികൃതർക്കുമെതിരെ മരിച്ച കുട്ടിയുടെ പിതാവ് താക്കൂർഗഞ്ച് പൊലീസിൽ പരാതി നൽകി.
