ലഖ്‌നൗവിൽ നിന്ന് ഗാസിപൂരിലേക്ക് എസ്‌യുവിയിൽ പോകുകയായിരുന്നു കുടുംബം. രാത്രി 11.30ന് ഖദരംപൂർ ഗ്രാമത്തിന് സമീപം ട്രാക്ടർ ട്രോളിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലഖ്നൗ: മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മുളകൾ നിറച്ച ട്രാക്ടർ ട്രോളിയിൽ വേ​ഗതയിൽ എത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. എസ്‌യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ലഖ്‌നൗവിൽ നിന്ന് ഗാസിപൂരിലേക്ക് എസ്‌യുവിയിൽ പോകുകയായിരുന്നു കുടുംബം. രാത്രി 11.30ന് ഖദരംപൂർ ഗ്രാമത്തിന് സമീപം ട്രാക്ടർ ട്രോളിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുട്ടായതിനാൽ ട്രോളിയിൽ നിന്ന് മുളകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ റൂഫ് പാനൽ തെറിച്ചു പോയി. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകൾ തുളച്ചുകയറിയാണ് മരിച്ചത്.

കുഴിയില്‍ പെടാതിരിക്കാന്‍ തിരിച്ച ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്, ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍