Asianet News MalayalamAsianet News Malayalam

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവർക്ക് ദാരുണാന്ത്യം, 5 മരണം

ബെംഗളൂരു - ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു.

Five persons killed and more than 20 injured  after two buses collide in tamilnadu nbu
Author
First Published Nov 11, 2023, 1:29 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് പേര്‍ പേര്‍ മരിച്ചു. ബെംഗളൂരു - ചെന്നൈ ദേശീയപാതയിൽ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25 ലധികം പേർക്ക് പരിക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 

തിരുപ്പത്തൂർ വാണിയമ്പാടിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ട് ബസുകളുടെയും ഡ്രൈവർമാർ അടക്കം നാല് പുരുക്ഷന്മാരും 35 വയസുള്ള ഒരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios