Asianet News MalayalamAsianet News Malayalam

മൊറാദാബാദിൽ ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ച അഞ്ചുപേർക്ക് കൊവിഡ് പോസിറ്റീവ്; 73 പൊലീസ് ഉദ്യോ​ഗസ്ഥർ ക്വാറന്റൈനിൽ

പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥനായ അമിത് പതക് അറിയിച്ചു.

five persons who accused in attacking health workers tested positive covid 19
Author
Lucknow, First Published Apr 24, 2020, 9:17 AM IST

ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മെഡിക്കൽ സംഭവത്തെ അക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ. ഇവരുമായി സമ്പർക്കം പുലർത്തിയ 73 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ ആരോ​ഗ്യ പ്രവർത്തകരെ അക്രമിച്ചതിന് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഏപ്രിൽ 15 ന് മൊറാദാബാദിലെ നവാബ്പുരയിൽ കൊവിഡ് 19 ബാധിച്ച വ്യക്തിക്ക് ഐസോലേഷൻ സജ്ജീകരണങ്ങൾക്കായി എത്തിയതായിരുന്നു ആരോ​ഗ്യ പ്രവർത്തകർ. പ്രതികളുമായി സമ്പർക്കം പുലർത്തിയ 73 പൊലീസ് ഉദ്യോസ്ഥരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥനായ അമിത് പതക് അറിയിച്ചു.

ആരോ​ഗ്യപ്രവർത്തകർക്ക് നേരെ ഇവർ കല്ലെറിയുകയായിരുന്നു. ഡോക്ടർ ഉൾപ്പെടെ മൂന്നു പേർക്ക് സംഭവത്തിൽ പരിക്കേറ്റു. കൂടാതെ ഇവർ വന്ന ആംബുലൻസും അക്രമികൾ കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. പ്രതികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ലോക്ക് ഡൗണ്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനിടെ കടുത്ത വെല്ലുവിളികളാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും നേരിടുന്നത്.


 

Follow Us:
Download App:
  • android
  • ios