ദില്ലി: പഞ്ചാബിലെ തൻതരൻ അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം അതിർത്തി രക്ഷാ സേന വിജയകരമായി പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞു കയറ്റക്കാർ ബിഎസ്എഫ് സംഘത്തിന് നേരെ വെടി ഉതിർത്തു. ബിഎസ്എഫ് സംഘത്തിന്റെ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ എകെ 47, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തി.