വിവിധ അധികാര സ്ഥാനങ്ങളിലുള്ള ബിജെപി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഫ്ലക്സുകളിൽ നൽകിയിട്ടുണ്ട്. 

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് കനത്ത പ്രതിഷേധം. സംസ്ഥാനത്ത് പലയിടത്തും മോദിയെ പരിഹസിച്ച് ബിആർഎസ് പാർട്ടിയുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. 'മോദിയെ സ്വീകരിക്കാൻ പരിവാർ' എന്നെഴുതിയ ഫ്ലക്സുകളാണ് ഹൈദരാബാദിലും സെക്കന്തരാബാദിലും ഉയർത്തിയിരിക്കുന്നത്. വിവിധ അധികാര സ്ഥാനങ്ങളിലുള്ള ബിജെപി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഫ്ലക്സുകളിൽ നൽകിയിട്ടുണ്ട്. 

അതേസമയം മോദിയുടെ സന്ദർശനം മുൻനിർത്തി യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ വച്ചു. പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ആണ് നടപടി. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി കെസിആർ വിട്ടുനിൽക്കും. വിമാനത്താവളത്തിൽ സ്വീകരിക്കാനും കെസിആർ എത്തില്ല. മോദിയെ പരിഹസിച്ച് ഹൈദരാബാദിലും സെക്കന്തരാബാദിലും ഫ്ലക്സുകൾ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Read More : ടി കെ ജോസ് എതിര്‍ത്തിട്ടും സഹായിച്ചത് ടോം ജോസ്; സോണ്‍ടയ്ക്ക് കരാർ കിട്ടാൻ വഴിവിട്ട് സഹായിച്ച് സര്‍ക്കാര്‍