Asianet News MalayalamAsianet News Malayalam

സാങ്കേതിക തകരാർ : ജഗന്‍മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അല്‍പസമയം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യാത്ര നാളത്തേക്കു മാറ്റി. 

 flight carrying Andhra Pradesh CM Jagan Mohan Reddy makes an emergency landing
Author
First Published Jan 30, 2023, 7:25 PM IST

ദില്ലി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി. വൈകീട്ട് അഞ്ചുമണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി അല്‍പസമയം വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു യാത്ര നാളത്തേക്കു മാറ്റി. 

എയർ ഏഷ്യാ വിമാനത്തിൽ പക്ഷി ഇടിച്ചു: അടിയന്തിരമായി നിലത്തിറക്കി, യാത്രക്കാർ വിമാനത്താവളത്തിൽ


കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വിമാനം പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ നിലത്തിറക്കിയിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കിയത്. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് എട്ടരയോടെ നെടുമ്പാശ്ശേരിൽ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഉടൻ വിമാനത്താവളത്തിലും പരിസരത്തും എമർജൻസി പ്രഖ്യാപിക്കുകയും സമീപത്തെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ 8.26 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത് ആശ്വാസകരമായി 

 

Follow Us:
Download App:
  • android
  • ios