Asianet News MalayalamAsianet News Malayalam

എയർ ഏഷ്യാ വിമാനത്തിൽ പക്ഷി ഇടിച്ചു: അടിയന്തിരമായി നിലത്തിറക്കി, യാത്രക്കാർ വിമാനത്താവളത്തിൽ

ലക്നൗവിൽ നിന്നും കൊൽക്കത്തയിലെക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്

AirAsia flight struck by bird and made emergency landing
Author
First Published Jan 29, 2023, 4:04 PM IST

ലക്നൗ: പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലക്നൗവിൽ നിന്നും കൊൽക്കത്തയിലെക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. യാത്രക്കാരെ ലക്നൗ വിമാനത്താവളത്തിൽ ആണ് ഇറക്കിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ദേശീയ തലത്തിൽ കരുത്താകാൻ ബിആർസ്, ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങ് കെസിആറിനൊപ്പം; ബിജെപിക്ക് തിരിച്ചടി

അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ർത്ത നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി എന്നതാണ്. ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കിയത്. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 8.15 ന് നെടുമ്പാശ്ശേരിൽ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനം ഇറങ്ങുന്നതിന് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും അധികൃതർ അറിയിച്ചു.

ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരിൽ അടിയന്തരമായി ഇറക്കി

Follow Us:
Download App:
  • android
  • ios