ചെ​ന്നൈ/ലുധിയാന: രാജ്യത്ത് തിങ്കളാഴ്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ കൊവിഡ് രോഗികളായവരും സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ രണ്ട് കേസുകളാണ് ഇത്തരത്തില്‍ ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്ന് ഇന്‍ഡിഗോയുടെ ചെ​ന്നൈ-​കോയമ്പത്തൂര്‍ സര്‍വീസിലും, എയര്‍ ഇന്ത്യയുടെ ദില്ലി- ലുധിയാന സര്‍വീസിലുമാണ്.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ല്‍. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച ആ​ദ്യം ദി​വ​സം ചെ​ന്നൈ-​കോയമ്പത്തൂര്‍ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 93 യാ​ത്രി​ക​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

ഫേ​സ്മാ​സ്ക്, ഷീ​ൽ​ഡ്, കൈ​യു​റ​ക​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ ധ​രി​ച്ചാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ വി​മാ​ന​ത്തി​ലി​രു​ന്ന​ത്. സ​മീ​പ​ത്ത് മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ വ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​രേ​യും കൊ​റോ​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. 

അതേ സമയം ദില്ലിയില്‍ നിന്നും പഞ്ചാബിലെ ലുധിയാനയിലേക്കും പോയ എയര്‍ ഇന്ത്യയുടെ എഐ91837 വിമാനത്തില്‍ സഞ്ചരിച്ച ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അലയന്‍സ് എയറിലെ സുരക്ഷ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സാധാരണ ടിക്കറ്റിലായിരുന്നു യാത്ര ചെയ്തത്. 

ഇയാള്‍ ദില്ലി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്ത മുഴുവന്‍പേരെയും ഹോം ക്വറന്‍റെയ്നീലാക്കിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തി​ങ്ക​ളാ​ഴ്ച ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന്ശേ​ഷം ഇതുവരെ രോഗികള്‍ യാത്ര ചെയ്ത രണ്ടുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.