Asianet News MalayalamAsianet News Malayalam

മുൻ വിദേശകാര്യമന്ത്രി നട്‌വർ സിംഗ് അന്തരിച്ചു

1931ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് നട്‌വ‌ർ സിം​ഗ് ജനിച്ചത്. ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 ൽ പത്മഭൂഷൺ ലഭിച്ചു. 

Former External Affairs Minister Natwar Singh passed away
Author
First Published Aug 11, 2024, 9:11 AM IST | Last Updated Aug 11, 2024, 10:44 AM IST

ദില്ലി: മുൻ വിദേശകാര്യമന്ത്രി കെ നട്‍വ‍‍ർ സിംഗ് അന്തരിച്ചു. ദില്ലിക്കടുത്ത് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. സംസ്കാരം ഇന്ന് ദില്ലിയിൽ നടക്കും. ഇന്ത്യൻ വിദേശകാര്യ രംഗത്തും ഭരണരംഗത്തും വലിയ സംഭാവനകൾ നൽകിയ നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 

1953ൽ വിദേശകാര്യ സർവ്വീസിൽ ചേർന്ന നട്‍വ‍ർ സിംഗ് 1983ലാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. പോളണ്ടിലും പാകിസ്ഥാനിലും ഇന്ത്യൻ അംബാസഡറായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി നട്‍വ‍ർ സിംഗിനെ ആദരിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് ലോക്സഭാംഗമായ നട്‍വ‍ർ സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. രണ്ടായിരത്തി നാലിൽ മൻമോഹൻസിംഗ് സർക്കാരിൽ വിദേശകാര്യമന്ത്രിയായി. എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയെക്കുറിച്ചുള്ള വോൾക്കർ അന്വേഷണ റിപ്പോർട്ടിൽ പേര് വന്നതോടെ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. 

 ദേശീയപാത 66 ബൈപാസ്: ഡിസംബർ മാസത്തോടെ 90 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്ന് എം കെ രാഘവൻ എംപി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios