Asianet News MalayalamAsianet News Malayalam

ദേശീയപാത 66 ബൈപാസ്: ഡിസംബർ മാസത്തോടെ 90 ശതമാനം പൂർത്തിയാക്കാൻ കഴിയുമെന്ന് എം കെ രാഘവൻ എംപി

ദേശീയ പാത കടന്നു പോകുന്ന വേങ്ങേരി ജങ്ഷൻ ഈ മാസം 30 ന് മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിക്കും. കോഴിക്കോട് - ബാലുശ്ശേരി റൂട്ടിൽ ഉൾപ്പെടെ നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് വേങ്ങേരി ജങ്ഷൻ തുറന്നു കൊടുക്കുന്നതോടെ വലിയ പരിഹാരമാകും.

National Highway 66 Bypass 90 percent can be completed by December MK Raghavan MP
Author
First Published Aug 11, 2024, 9:06 AM IST | Last Updated Aug 11, 2024, 9:06 AM IST

കോഴിക്കോട്: ദേശീയപാത 66 ബൈപാസ് നിർമ്മാണ പുരോഗതി വിലയിരുത്താൻ എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി അധികൃതരുടെയും യോഗം ചേർന്നു. നിലവിൽ 78 ശതമാനം പൂർത്തിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ 90 ശതമാനം പൂർത്തിയാക്കാൻ സാധിക്കും. അടുത്ത വർഷം മാർച്ചോടു കൂടി പണി പൂർത്തിയാക്കി പാത ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം കെ രാഘവൻ എംപി അറിയിച്ചു.

ദേശീയ പാത കടന്നു പോകുന്ന വേങ്ങേരി ജങ്ഷൻ ഈ മാസം 30 ന് മുമ്പ് ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിക്കും. കോഴിക്കോട് - ബാലുശ്ശേരി റൂട്ടിൽ ഉൾപ്പെടെ നിലവിലെ ഗതാഗത പ്രശ്നങ്ങൾക്ക് വേങ്ങേരി ജങ്ഷൻ തുറന്നു കൊടുക്കുന്നതോടെ വലിയ പരിഹാരമാകും. പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ, എൻഎച്ച്എഐ എൻജിനിയർ ഷെഫിൻ, കൺസൽട്ടൻസി പ്രതിനിധി ശശികുമാർ, കരാർ കമ്പനി പ്രതിനിധികളായ ദേവരാജുലു റെഡ്ഡി, നാസർ തുടങ്ങിയവർ യോഗത്തിൽ നിർമ്മാണ പുരോഗതി വിശദീകരിച്ചു. 

പാലാഴിയിൽ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വകുപ്പുകളുമായി ചേർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറക്കാട്ടിരി പാലത്തിനടിയിലെ ബണ്ട് പൂർണമായും നീക്കം ചെയ്തു കൊണ്ട് നഗരത്തിന്‍റെ വടക്കൻ മേഖലയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ആശ്വാസം കാണാനുള്ള ശ്രമം ഉണ്ടാകണമെന്നും ബന്ധപ്പെട്ടവരോട് എംപി ആവശ്യപ്പെട്ടു. 

നടപടി എടുക്കാമെമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ എംപിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ച സേവാ മന്ദിരം സ്കൂൾ, പാറമ്മൽ, അഴിഞ്ഞിലം, അത്താണി, സ്റ്റാർ കെയർ ആശുപത്രിക്ക് സമീപം,കുനിമൽ താഴം, തുടങ്ങിയ മേഖലകളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള നടപടി ഉണ്ടാവണമെന്നും യോഗത്തിൽ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം ദേശീയ പാത പ്രവർത്തി നടക്കുന്ന വേങ്ങേരി ഉൾപ്പടെയുള്ള ഭാഗങ്ങളിൽ എംപി ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക്

എന്താ അഭിനയം! കുറെ നേരം ഫോൺ ബോക്സ് തിരിച്ചും മറിച്ചും നോക്കി, കടക്കാരന്‍റെ ശ്രദ്ധ തെറ്റിയതോടെ മുങ്ങി; അന്വേഷണം

ഉത്സവത്തിന്‍റെ ബാനറിൽ പാൽക്കുടവും തലയിലേന്തി നിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം; പൊലീസ് അഴിച്ചുമാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios