അനന്തനാഗില്‍ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നു. മെഹ്ബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ശ്രീനഗര്‍: ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സ‌ഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. അനന്താനാഗില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മെഹബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനും ഡ്രൈവ‍ർക്കും നേരിയ പരിക്കുണ്ട്. അപകടത്തില്‍ മെഹബൂബ സഞ്ചരിച്ചിരുന്ന സ്കോർപിയോയുടെ മുൻഭാഗം തകർന്നു. ഖാൻബലില്‍ തീപിടുത്തതില്‍ പരിക്കേറ്റവരെ സന്ദർശിക്കാൻ പോകുന്പോഴായിരുന്നു അപകടം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്