ബംഗ്ലൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രി യെദ്യുരപ്പയും നിലവിൽ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.