എട്ടുതവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 

ഭുവനേശ്വര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അര്‍ജുന്‍ ചരന്‍ സേഥി (79) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ 2000-2004 കാലയളവില്‍ ജലവിഭവ മന്ത്രിയായിരുന്നു സേഥി. 1971ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ലോക്‌സഭയിലെത്തുന്നത്. പിന്നീട് ജനതാ ദള്‍ പാര്‍ട്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ബിജെഡി ടിക്കറ്റിലാണ് ലോക്‌സഭയിലെത്തിയത്. എട്ടുതവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ ബിജെഡി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred