ആരോഗ്യ വിഭാഗം നല്‍കിയ നോട്ടീസ് കൈപ്പറ്റാന്‍ എന്‍ഐടി അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ചുമതലയുള്ളവര്‍ നോട്ടീസ് കൈപ്പറ്റുകയായിരുന്നു.

കോഴിക്കോട്: കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടതിന് ചാത്തമംഗലത്തെ എന്‍ഐടിക്ക് പിഴയിട്ട് പഞ്ചായത്ത്. എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് തത്തൂര്‍പൊയില്‍ തോട്ടിലേക്ക് തുറന്ന് വിട്ടത്. തുടര്‍ന്ന് ചാത്തമംഗലം പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

ആരോഗ്യ വിഭാഗം അധികൃതര്‍ 50,000 രൂപയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം വ്യാപകമായതോടെയാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ഒന്നാകെ പ്രതിഷേധിച്ചതോടെ കുന്നമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിയതായി സ്ഥിരീകരിച്ചത്.

അതേസമയം ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗം നല്‍കിയ നോട്ടീസ് കൈപ്പറ്റാന്‍ എന്‍ഐടി അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ചുമതലയുള്ളവര്‍ നോട്ടീസ് കൈപ്പറ്റുകയായിരുന്നു.