ഷേർ ഇ കാശ്മീർ ഇന്റർനാഷ്ണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ-ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷൻ നടക്കും. ചടങ്ങിൽ റിട്ടയേർഡ് മാജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാഗതം പറയും.
ശ്രീനഗർ: യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീനഗറിന്റെ ശിലാസ്ഥാപന കർമ്മം ഞായറാഴ്ച്ച നടക്കും. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീനഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30 മുതൽ 11.15വരെ നടത്തുന്ന രീതിയിലാണ് പരിപാടിയുടെ സമയം നിശ്ചയിച്ചിട്ടുള്ളത്.
ഷേർ ഇ കാശ്മീർ ഇന്റർനാഷ്ണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ-ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷൻ നടക്കും. ചടങ്ങിൽ റിട്ടയേർഡ് മാജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാഗതം പറയും. ഫൈസൽ ഇ കൊട്ടിക്കൊള്ളൻ (യുഐബിസി-യുസി ചെയർമാൻ) അധ്യക്ഷനാവും. 12.10 മുതൽ 12.25 വരെ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച്(കൃഷി, വിദ്യാഭ്യാസം, ആരോഗ്യം) സർക്കാർ പ്രതിനിധി അവതരണം നടത്തും.
കശ്മീര്‍ താഴ്വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹ മുഖ്യപ്രഭാഷണം നടത്തും. ഇഎംഎഎആർ പ്രോപർട്ടീസ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമിത് ജെയ്ൻ ജമ്മുകാശ്മീരിലെ പദ്ധതിയെ ക്കുറിച്ച് അവലോകനം ചെയ്യും. യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ നേതൃത്വത്തിൽ നന്ദി പ്രകാശിപ്പിക്കുന്നതോടെ ചടങ്ങിന് പരിസമാപ്തി കുറിക്കും.
ജമ്മു കശ്മീരീലെ അവന്തിപോറയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാസേന
