ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണവും ഉണ്ടായിരിക്കുന്നു. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ദില്ലി: കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്കപൂരിലും കനത്ത മഴയെന്ന വാര്‍ത്തയാണ് വരുന്നത്. മണിക്കൂറുകളായി ഇവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്.

ബംഗാളില്‍ ജല്‍പൈഗുരിയിലുണ്ടായ ചുഴലിക്കാറ്റില്‍ നാല് മരണവും ഉണ്ടായിരിക്കുന്നു. നൂറിലധികം പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാനമാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്. 

നേരത്തെ തന്നെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ടായിരുന്നു. 

Also Read:- കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' പ്രതിഭാസം; നിസാരമല്ല ഇത്, ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo