ചെന്നൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് കോടി രൂപയുടെ സ്വർണം പിടികൂടി. ഇന്റിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 4.14 കിലോ സ്വർണമാണ് കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.