Asianet News MalayalamAsianet News Malayalam

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

രണ്ട് ദിവസം മുൻപ് ഛത്തീസ്ഗണ്ഡിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു  സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

four maoists killed in encounter
Author
First Published Jun 18, 2024, 12:34 AM IST

ദില്ലി: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബം ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.  ടോന്റോ ഗോയ്ൽകേര  മേഖലകളിൽ ഇന്ന് രാവിലെ നടന്ന തെരച്ചിനിടെയായിരുന്നു ഏറ്റുമുട്ടൽ. മരിച്ച മാവോയിസ്റ്റുകളില്‍ഡ ഒരു സ്ത്രീയും ഒരു സോണൽ കമ്മാൻഡറുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ഏരിയ കമ്മാൻഡറെ ജീവനോടെ പിടികൂടി. പ്രദേശത്ത്  നിന്നും തോക്കടക്കമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് ദിവസം മുൻപ് ഛത്തീസ്ഗണ്ഡിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു  സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios