നൈനിറ്റാളിൽ നിന്നുള്ള മറ്റൊരു ​രോ​ഗി മൊറാദാബാദിൽ വച്ചു നടന്ന മതസഭയിൽ പങ്കെടുത്തിരുന്നുവെന്നും നിസാമുദ്ദീനിൽ പോയിട്ടില്ലെന്നും ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ പറയുന്നു.

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ നാലുപേർക്ക് കൂടി കൊവിിഡ് 19 സ്ഥിരീകരണം. എല്ലാവരും നിസാമുദ്ദീനിലെ തബ്‍ലീ​ഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവർ. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോ​ഗബാധിതരുടെ എണ്ണം 22 ൽ നിന്നും 26 ആയി. ആകെയുള്ള ഈ കണക്കിൽ 18 പേരും നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലയിലെ കലാധുങ്കി പ്രദേശത്തു നിന്നും സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് വൈറസ് ബാധിച്ചതായി നൈനിറ്റാളിലെ അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രശ്മി പന്ത് സ്ഥിരീകരിച്ചു. നൈനിറ്റാളിൽ നിന്നുള്ള മറ്റൊരു ​രോ​ഗി മൊറാദാബാദിൽ വച്ചു നടന്ന മതസഭയിൽ പങ്കെടുത്തിരുന്നുവെന്നും നിസാമുദ്ദീനിൽ പോയിട്ടില്ലെന്നും ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ പറയുന്നു. ഇയാളുടെ വീട്ടിലെ അഞ്ച് അം​ഗങ്ങളയും കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കി. നിസാമുദ്ദീനിൽ നിന്ന് തിരികെ എത്തിയവരേയും അവരുമായി അടുത്തിടപഴകിയവരെും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആരോ​ഗ്യ സ്ഥിതിയും നിരീക്ഷണത്തിലാണ്. മാത്രമല്ല സമൂഹവ്യാപനം തടയുന്നതിന് വേണ്ടി കർശനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.