പ്രിയ വർഗീസിന്റെ കേസിൽ ബുധനാഴ്ചയോടെ സുപ്രീംകോടതിയിലെ വാദംകേൾക്കൽ പൂർത്തിയായി. ഇനി വിശദമായ വാദം എഴുതിനൽകാൻ കക്ഷികൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.
ന്യൂഡൽഹി: പ്രിയ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുജിസി വാദത്തോട് വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചശേഷമുള്ള ഗവേഷണ കാലയളവ് അധ്യാപകപരിചയമായി കണക്കിലെടുക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇത് അധ്യാപകപരിചയമായി കണക്കിലെടുക്കാൻ കഴിയില്ലെന്നായിരുന്നു യുജിസി വാദം. ഇതിനെതിരേയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
പ്രിയ വർഗീസിന്റെ കേസിൽ ബുധനാഴ്ചയോടെ സുപ്രീംകോടതിയിലെ വാദംകേൾക്കൽ പൂർത്തിയായി. ഇനി വിശദമായ വാദം എഴുതിനൽകാൻ കക്ഷികൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേസിൽ പ്രിയ വർഗീസിന് അനുകൂലമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. പിഎച്ച്ഡി ലഭിച്ചശേഷം എട്ടുവർഷം പ്രവൃത്തിപരിചയം എന്നല്ല അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള യോഗ്യതയായി സർവകലാശാല പറഞ്ഞിരുന്നില്ല. പ്രിയ അവധിയെടുത്തല്ല ഗവേഷണം നടത്തിയതെന്ന് സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. യോഗ്യതയുണ്ടെങ്കിൽ പ്രിയ വർഗീസ് സ്ഥാനത്ത് തുടരുമെന്നും ഇല്ലെങ്കിൽ നീക്കുമെന്നരീതിയിലുള്ള നിരീക്ഷണമാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തുടർന്നാണ് പ്രിയയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി എഴുതി നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പകർപ്പ് ഹർജിക്കാരനായ ജോസഫ് സ്കറിയയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.







