മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.  

ദില്ലി: 

എക്സ്പ്രസ് ട്രെയിനിൽ സുരക്ഷയ്ക്ക് നിയോഗിച്ച റെയിൽവേ പൊലീസ് കോൺസ്റ്റബിൾ യാത്രക്കാർ അടക്കം 4 പേരെ വെടിവച്ച് കൊന്നു. ജയ്പൂർ മുംബൈ സുപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ പുലർച്ചെയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഒരു റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടും. പുലർച്ചെ 5.30. മുംബൈ സെന്‍ട്രലിൽ യാത്ര അവസാനിപ്പിക്കാൻ വെറും 50 കിലോമീറ്റർ പോലും ബാക്കിയുണ്ടായിരുന്നില്ല, ഈ സമയത്താണ് വെടി വയ്പുണ്ടായത്. 

മീരാറോഡ് സ്റ്റേഷനിലെത്താറായപ്പോഴാണ് ബി 5 കോച്ചിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ചേതൻ യാത്രക്കാർക്ക് നേരെ നിറയൊഴിച്ചത്. രണ്ട് യാത്രക്കാർ തത്ക്ഷണം മരിച്ചു. പാൻട്രി ജീവനക്കാരനെയും കൊന്നു. കോച്ചിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകൻ ടിക്കാറാമിനെയും അക്രമി വെടിവച്ചു. തൊട്ടടുത്ത സ്റ്റേഷനായ ദഹിസറിലെത്താറായപ്പോൾ ചങ്ങല വലിച്ച് പുറത്ത് ചാടി പ്രതി ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. 

മൃതദേഹങ്ങൾ ബോറിവലി സ്റ്റേഷനിൽ ഇറക്കിയ ശേഷം ട്രെയിന്‍ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചു. വെടികൊണ്ട് ട്രെയിനിലെ വാതിലിലെ ചില്ലുകൾക്ക് തുളവീണ നിലയിലും കോച്ചിനകത്ത് രക്തം തളം കെട്ടിക്കിടക്കുന്നതുമായ അവസ്ഥയിലാണ് കോച്ചുകളുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രാഥമിക അന്വേഷത്തിന് നേതൃത്വം നല്‍കി. 

വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൃതദേഹങ്ങൾ ശതാബ്ദി ആശുപ്ത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊലപാതക കാരണം എന്തെന്ന് വ്യക്തമല്ല. ജോലി ഭാരം കൂടുതലാണെന്ന് പ്രതി മുൻപ് പറഞ്ഞിട്ടുള്ളതായി സഹപ്രവർത്തകർ പറയുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കോഴി ഫാമിൽ വെച്ച് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

https://www.youtube.com/watch?v=zGH98Yhxick