ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.
കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് പരപ്പ-പയാളം കോഴി ഫാമിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. കണിപറമ്പിൽ റോയി (58) ആണ് മരിച്ചത്. വൈകീട്ട് ഭാര്യ കോഴി ഫാമിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന റോയിയെ ആണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.
'മരണം പോലും അവളുടെ കണ്ണുകളിലെ പ്രണയത്തിന് മുൻപിൽ തോറ്റുപോയി' ; വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്
അതേസമയം, കോട്ടയത്ത് നിന്നാണ് മറ്റൊരു മരണ വാർത്ത. പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വടം കെട്ടി വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയത്ത് വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു മേരിക്കുട്ടിയും, ഷേർളിയും, സ്മിതയും. ഇവർക്കിടയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്. സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്കു മാറ്റി. മറ്റുള്ള രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
വെട്ടിക്കൊണ്ടിരിക്കെ പുളിമരം അപ്രതീക്ഷിതമായി മറുവശത്തേക്ക് വീണു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
