ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

മുംബൈ: മുംബൈയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്ന് വീണത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നും താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്നും മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാ​ഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Scroll to load tweet…