ഷോപിയാനിലെ റേബാൻ മേഖലയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്. നാല് ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു
ദില്ലി: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഷോപിയാനിലെ റേബാൻ മേഖലയിലാണ് സുരക്ഷാ സേന തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്. നാല് ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. പൊലീസും സുരക്ഷ സേനയും ചേർന്നാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്നു ജവാന്മാർക്ക് പരിക്കേറ്റു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Add Asianetnews as a Preferred Source

