Asianet News MalayalamAsianet News Malayalam

അധികാരത്തിലെത്തിയാൽ ബം​ഗാളിൽ എല്ലാവര്‍ക്കും കൊവിഡ് വാക്സീൻ സൗജന്യമെന്ന് ബിജെപി; 'വ്യാജവാ​ഗ്ദാന'മെന്ന് ടിഎംഎസി

'പശ്ചിമബം​ഗാളിൽ ബിജെപി സർക്കാർ അധികാരത്തിയാലുടൻ തന്നെ കൊവിഡ് 19 വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകും.' എന്നാണ് ബിജെപിയുടെ ട്വീറ്റ്.
 

free covid vaccine for all in bengal if win election says bjp
Author
Delhi, First Published Apr 23, 2021, 4:57 PM IST

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടന്നു കൊണ്ടിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തുകയാണെങ്കിൽ ബം​ഗാളിൽ എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന് ബിജെപി. എന്നാൽ ഇത് വെറും വ്യാജവാ​ഗ്ദാനമാണെന്ന് തൃണമൂൽ കോൺ​ഗ്രസ് എംപി ഡെറക് ഒ ബ്രയാൻ പ്രതികരിച്ചു. 'പശ്ചിമബം​ഗാളിൽ ബിജെപി സർക്കാർ അധികാരത്തിയാലുടൻ തന്നെ കൊവിഡ് 19 വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകും.' എന്നാണ് ബിജെപിയുടെ ട്വീറ്റ്.

'ബീഹാർ തെര‍ഞ്ഞെടുപ്പിന്റെ സമയത്തും എല്ലാവർക്കും സൗജന്യ വാക്സീൻ വാ​ഗ്ദാനം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. എന്താണ് സംഭവിച്ചത്. രണ്ട് ഘട്ടം അവസാനിച്ചിട്ടും ബിജെപി ഇത് തന്നെ പറയുന്നു. ബിജെപിയെ വിശ്വസിക്കരുത്.' എംപി ഡെറക് ഒ ബ്രയാൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ 'ഉദാരവത്കരിച്ചതും ത്വരിതവുമായ കൊവിഡ് 19 വാക്സിനേഷൻ നയം' കമ്പോളത്തിന് അനുകൂലവും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധവുമാണെന്നും എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകണമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി മോദിയോട് അഭ്യർത്ഥിച്ചിരുന്നു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുളള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios