നേരത്തെ, വേനൽക്കാലമായതിനാൽ ശ്രീ രാമ ലല്ലക്ക് സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിപ്പിക്കാൻ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
അയോധ്യ: ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം മുതൽ ശ്രീരാമനവമി വരെ ഭഗവാൻ ശ്രീ രാംലല്ല വിഗ്രഹത്തിന്റെ വസ്ത്രം പ്രത്യേകമായിരിക്കുമെന്ന് ശ്രീരാമക്ഷേത്ര ട്രസ്റ്റ്. കൈകൊണ്ട് നെയ്ത് സ്വർണം കൊണ്ടലങ്കരിച്ച ഖാദി വസ്ത്രമായിരിക്കും ധരിക്കുക. വസ്ത്രത്തിലെ ചിഹ്നങ്ങൾ വൈഷ്ണവ അടയാളമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ, വേനൽക്കാലമായതിനാൽ ശ്രീ രാമ ലല്ലക്ക് സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിപ്പിക്കാൻ തുടങ്ങിയെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ശ്രീകോവിലിൽ എയർ കണ്ടീഷണറുകൾ സ്ഥാപിക്കണമെന്നും പുരോഹിതർ ആവശ്യപ്പെട്ടിരുന്നു.
ഉയരുന്ന താപനില കാരണം, ചൂടിൻ്റെ ആഘാതം കുറയ്ക്കുന്നതിന് ഭഗവാൻ രാം ലല്ലയെ കോട്ടൺ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല, ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണമെന്നും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് പറഞ്ഞു.
