കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI 9 കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. പ്രോട്ടീൻ പൗഡർ, മുട്ടകൾ തുടങ്ങിയവ കേടായെന്ന പരാതികളും, ശുചിത്വമില്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
ദില്ലി: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതെന്ന പരാതികളില്‍ സ്വിഗി ഇന്സ്റ്റാമാർട്ടിനോട് വിശദീകരണം ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) നോട്ടീസ് അയച്ചു. 9 കാരണം കാണിക്കൽ നോട്ടീസുകളാണ് എഫ് എസ് എസ് എ ഐ അയച്ചത്. പ്രോട്ടീൻ പൗഡർ, മുട്ടകൾ, റെഡി - ടു - ഈറ്റ് ഭക്ഷണങ്ങൾ എന്നിവ കേടായെന്ന നിരവധി പരാതികൾ എഫ് എസ് എസ് എ ഐക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ വിതരണം ചെയ്യാൻ അനുമതിയില്ലാത്ത ബ്രാന്ഡുകളുടെ ഉത്പന്നങ്ങൾ വിറ്റെന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോറുകളിലെ ശുചിത്വം ഇല്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കില് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് എഫ് എസ് എസ് എ ഐയുടെ മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

