കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കുമെന്നാണ് സൂചന. 

ദില്ലി: ഇന്ധന വിലവര്‍ധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദ് തുടങ്ങി. രാവിലെ ആറിന് തുടങ്ങിയ ബന്ദ് വൈകീട്ട് എട്ടു വരെയാണ്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കുമെന്നാണ് സൂചന.

ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കുക, ഇ വേ ബില്ലിന് പകരം ഇ ഇന്‍വോയ്സ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് മുന്നോട്ട് വെക്കുന്നുണ്ട്.