Asianet News MalayalamAsianet News Malayalam

ചിരാഗ് യുപിഎയിലേക്കോ? തേജസ്വി യാദവുമായി അടുത്ത സൗഹൃദമെന്ന് ചിരാ​ഗ് പാസ്വാ

ലാലു പ്രസാദും എൻ്റെ പിതാവ് രാംവിലാസ് പാസ്വാനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഞാനും ചെറുപ്പം മുതലേ അറിയുന്നവരാണ്. തേജസ്വി തനിക്ക് ഇളയ സഹോദരനെ പോലെയാണ്. 
 

future steps of chirag
Author
Patna, First Published Jun 26, 2021, 6:46 PM IST

പാറ്റ്ന: പാർട്ടിക്കുള്ളിൽ വിമത നീക്കം ശക്തമായതിന് പിന്നാലെ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചന നൽകി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ആ‍ർജെഡി നേതാവ് തേജസ്വി യാദവുമായി അടുത്ത സൗഹൃദമുണ്ടെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. ലാലു പ്രസാദും എൻ്റെ പിതാവ് രാംവിലാസ് പാസ്വാനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഞാനും ചെറുപ്പം മുതലേ അറിയുന്നവരാണ്. തേജസ്വി തനിക്ക് ഇളയ സഹോദരനെ പോലെയാണ്. 

ബീഹാറിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ചിരാ​ഗ് പാസ്വാൻ പറഞ്ഞു. സിഎഎ - എൻആർസി പോലുള്ള ഓരോ വിഷയങ്ങളിലും താൻ ബിജെപിക്കൊപ്പമാണ് നിന്നിരുന്നത് എന്നാൽ നിതീഷ് കുമാർ ഇതിനെയെല്ലാം എതിർത്തുവെന്നും പാസ്വാൻ പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെയാണോ നിതീഷ് കുമാറിനെയാണോ ബിജെപി പിന്തുണക്കുന്നത് എന്നതിൽ തീരുമാനമുണ്ടാകുമെന്നും ചിരാഗ് പറഞ്ഞു. ചിരാഗ് പാസ്വാനെ യുപിഎ പക്ഷത്തേക്ക് എത്തിക്കാൻ ആർജെഡി ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് നി‍ർണായകമായ ഈ പ്രതികരണം. 

Follow Us:
Download App:
  • android
  • ios