ഭാവിയിലെ യുദ്ധങ്ങളിൽ സൈനിക ബലവും യുദ്ധോപകരണങ്ങളുമല്ല രാജ്യത്തിൻ്റെ ശക്തി നിശ്ചയിക്കുകയെന്ന് രാജ്‌നാഥ് സിങ്

ദില്ലി: ഭാവിയിൽ യുദ്ധങ്ങൾ ദീർഘകാലം നീണ്ടേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇതിനനുസരിച്ച് തയ്യാറെടുപ്പുകൾ വേണമെന്നും അദ്ദേഹം ദില്ലിയിൽ സൈനിക പരിപാടിയിൽ സംസാരിക്കുമ്പോൾ പറഞ്ഞു. യുദ്ധ തന്ത്രങ്ങളിലും സൈനിക തയ്യാറെടുപ്പുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ കാലത്ത് രണ്ട് മാസമോ അതല്ലെങ്കിൽ അഞ്ചു വർഷം വരെയോ യുദ്ധങ്ങൾ നീളാം. എത്ര സൈനികരുണ്ട് എത്ര ആയുധങ്ങളുണ്ട് എന്നത് മാത്രമല്ല ഒരു രാജ്യത്തിൻ്റെ ശക്തി നിശ്ചയിക്കുന്ന ഘടകം. യുദ്ധ രീതികളിൽ മാറ്റം സംഭവിച്ചിരിക്കുന്നു. കര മാർഗവും കടൽ മാർഗവും വ്യോമ മാർഗവുമുള്ള യുദ്ധങ്ങൾക്കപ്പുറം സൈബർ മേഖലയിലും ഇനി യുദ്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player