ഗൂഗിള്‍ പേയുടെ നിയമപരമായ ആധികാരികത ചോദ്യം ചെയ്ത് അഭിജിത് മിശ്ര എന്നയാളാണ് പൊതുതാൽപര്യ ഹര്‍ജി നൽകിയത്.
ദില്ലി: മതിയായ അനുമതിയില്ലാതെ എങ്ങനെയണ് ഗൂഗിൾ പേ സാമ്പത്തിക ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നതെന്ന് ദില്ലി ഹൈകോടതി റിസർവ് ബാങ്കിനോട് ചോദിച്ചു. സംഭവത്തിൽ വിശദീകരണം ചോദിച്ച് ഗൂഗിള്‍ ഇന്ത്യക്കും റിസർവ് ബാങ്കിനും കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസറ്റിസ് രാജേന്ദ്ര മേനോൻ തലവനായ രണ്ടംഗ ബെഞ്ചാണ് പൊതുതാൽപര്യ ഹര്‍ജി പരിഗണിച്ചത്. ഗൂഗിള്‍ പേയുടെ നിയമപരമായ ആധികാരികത ചോദ്യം ചെയ്ത് അഭിജിത് മിശ്ര എന്നയാളാണ് പൊതുതാൽപര്യ ഹര്‍ജി നൽകിയത്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഗൂഗിള്‍ പേ രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് ഗൂഗ്ൾ പേയുടെ പ്രവർത്തനമെന്നും ഹര്‍ജിയിൽ പറയുന്നു.
