കർണാടകയിൽ സ്കൂൾ തുറക്കലിന് മുന്നോടിയായി ഗണപതി പൂജ. ദക്ഷിണകന്നഡയിലെ ബണ്ട്വാൾ സർക്കാർ സ്കൂളിലാണ് ക്ലാസ് റൂമിൽ പൂജ നടത്തിയത്. 

ബെംഗളൂരു: കർണാടകയിൽ സ്കൂൾ തുറക്കലിന് മുന്നോടിയായി ഗണപതി പൂജ. ദക്ഷിണകന്നഡയിലെ ബണ്ട്വാൾ സർക്കാർ സ്കൂളിലാണ് ക്ലാസ് റൂമിൽ പൂജ നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൂജയിൽ പങ്കെടുത്തു. സംഭവത്തിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി. ഇത്തരമൊരു പൂജയ്ക്കായി സ്കൂൾ അധികൃതർ അനുമതി തേടിയിരുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. 

പ്രധാനാധ്യാപകനിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. എന്നാൽ 14 വർഷത്തോളമായി സ്കൂൾ തുറക്കലിന് മുന്നോടിയായി ഗണപതി പൂജ നടത്താറുണ്ട്. ഇതനുസരിച്ച് ഈ വർഷവും മെയ് ആറിനാണ് പൂജ നടത്തിയത്.സ്കൂളിൽ ഹൈന്ദവ മതപരമായ ചടങ്ങുകൾ പാടില്ലെന്ന നിർദ്ദേശം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടായിരുന്നില്ല.

അതുപോലെ രക്ഷിതാക്കളും വിദ്യാർത്ഥികളും ഇതിനെ എതിർത്തിട്ടുമില്ല. എന്നാൽ, വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്കൂൾ വികസന സമിതി പ്രസിഡന്റ് ബാലകൃഷ്ണ കാരന്തിനെ ചോദ്യം ചെയ്യുകയുണ്ടാണ്. വര്‍ഷങ്ങളായി തുടരുന്ന പൂജയ്ക്കെതിരെയാണ് പുതിയ ആരോപണം. ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സ്‌കൂൾ വികസന സമിതിയും വിദ്യാർത്ഥികളുടെ രക്ഷിതാക്കളും രംഗത്തെത്തി.ഗ്രാമത്തിൽ എല്ലാ സമുദായത്തിൽപ്പെട്ടവരും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. 

അതേസമയം ഞങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ പാലിക്കേണ്ടതുണ്ട്. സ്കൂളുകൾ സമത്വം പാലിക്കണം. ഒരു തരത്തിലുള്ള മതപരമായ ചടങ്ങുകളും പാടില്ലെന്നും സംഭവത്തോട് പ്രതികരിച്ച് ഡിഡിപിഐ സുധാകർ പറഞ്ഞു, വിഷയത്തിൽ വിശദീകരണം തേടിയതായി ബണ്ട്വാൾ ബിഇഒയും അറിയിച്ചിട്ടുണ്ട്.

ഇതരമതത്തിലെ പെൺകുട്ടിയുമായി പ്രണയം; ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി കൊലപ്പെടുത്തി

കർണാടക: ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു (inter faith relationship) ദലിത് യുവാവിനെ (Dalit Man) ക്രൂരമായി കൊലപ്പെടുത്തി. ഭീമന​ഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോ​ഗിച്ച് അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീൻ, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു. 

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെൺകുട്ടിയുടെ സഹോദരനായ ശഹാബുദ്ദീനും നവാസും വിജയും തമ്മിൽ വാഡി റെയിൽവേ സ്റ്റേഷനിലെ പാലത്തിന് സമീപത്ത് വെച്ച് തർക്കമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൽപസമയത്തിനുള്ളിൽ, തർക്കം രൂക്ഷമായി. തുടർന്ന് കത്തികൊണ്ട് കുത്തുകയും ഇരുമ്പു വടി കൊണ്ട് അടിക്കുകയും ചെയ്തു. 

“മരിച്ചയാളുടെ കഴുത്തിൽ ഒന്നിലധികം മുറിവുകളും തലയിൽ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്, എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കലബുറഗി പോലീസ് സൂപ്രണ്ട് ഇഷ പന്ത് മാധ്യമങ്ങളോട് പറഞ്ഞു, സമാനമായ സംഭവം കഴിഞ്ഞ ഒക്ടോബറില്‍ ബളഗാവിയിലും ഉണ്ടായിരുന്നു. രവി നിംബര്‍ഗിയെന്ന യുവാവിനെ സമീപ ജില്ലയായ വിജയപുരയില്‍ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.