Asianet News MalayalamAsianet News Malayalam

'ഗാന്ധിയുടെ മരണം യാദൃച്ഛികം'; ഒഡിഷ സര്‍ക്കാറിന്‍റെ ബുക്ക്‌ലെറ്റ് വിവാദത്തില്‍

1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു.

Gandhi death was coincidence: says Odisha govt. booklet
Author
New Delhi, First Published Nov 14, 2019, 6:16 PM IST

ദില്ലി: മഹാത്മാ ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വിവാദത്തില്‍. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയത്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛികമെന്ന് പരമാര്‍ശിച്ച ബുക്ക്‌ലെറ്റ് വിവാദമായിട്ടുണ്ട്. ഔവര്‍ ബാപ്പുജി: എ ഗ്ലിംപ്സ്(Our Bapuji: A glimpse) എന്ന തലക്കെട്ടിലാണ് ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്.

1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ വെച്ചുള്ള ഗാന്ധിയുടെ മരണം യാദൃച്ഛികമായിരുന്നുവെന്നാണ് ബുക്ക്‌ലെറ്റില്‍ വ്യക്തമാക്കുന്നത്. 1948 ജനുവരി 30ന് ദില്ലിയിലെ ബിര്‍ളാ ഹൗസില്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. കേസില്‍ ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തു.

Gandhi death was coincidence: says Odisha govt. booklet

ആറ് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ഹിന്ദു മഹാസഭ നേതാവ് വി ഡി സവര്‍ക്കറെ കോടതി വെറുതെ വിട്ടു. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന് കുട്ടികള്‍ക്കുള്ള ബുക്ക്‌ലെറ്റില്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്. 

Follow Us:
Download App:
  • android
  • ios