Asianet News MalayalamAsianet News Malayalam

യുപിയിൽ കൂട്ടബലാത്സംഗത്തിനിരായായ യുവതിയും ഭർത്താവും ആത്മഹത്യ ചെയ്തു, പ്രതികളുടെ പേര് വെളിപ്പെടുത്തി വീഡിയോ

രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികളുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ മരിക്കുന്നതിന് മുൻപായി ദമ്പതികൾ റെക്കോർഡ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് 

Gang-raped woman commits suicide along with husband by taking poison: incident in Uttar Pradesh
Author
First Published Sep 24, 2023, 11:18 AM IST

ദില്ലി: ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരായായ യുവതി ഭർത്താവിനൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.  മരിക്കുന്നതിന് മുൻപായി ദമ്പതികൾ പ്രതികളുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. അതേസമയം ബെംഗളൂരുവിൽ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ മതംമാറ്റാന്‍ നിര്‍ബന്ധിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ 32കാരായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനുമായ മൊഗില്‍ അഷ്റഫ് ബേയ്ഗ്  ‌(32) ആണ് അറസ്റ്റിലായത്. 

പീഡനത്തിനിരയായെന്നും മതമാറ്റത്തിന് നിര്‍ബന്ധിക്കപ്പെട്ടതായും വെളിപ്പെടുത്തികൊണ്ട് യുവതി എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ 'ലൗജിഹാദി'നും പീഡനത്തിനും നിര്‍ബന്ധിത മതംമാറ്റത്തിനം ഇരയായെന്നും തന്‍റെ ജീവന്‍ അപകടത്തിലാണെന്നും യുവതി എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പില്‍ ആരോപിച്ചു. ബെംഗളൂരുവില്‍ പോലീസ് സഹായം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയെതുടർന്ന് ബെംഗളൂരുവിലെ ബെലന്ദൂര്‍ പോലീസ് സെപ്റ്റംബര്‍ ഏഴിനാണ് കേസെടുക്കുന്നത്. സംഭവം നടന്ന സ്ഥലം മറ്റൊരിടത്തായതിനാല്‍ ഹെബ്ബാഗൊഡി പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.

Also Read: ഒടുവില്‍ സര്‍ക്കാര്‍ ഉണര്‍ന്നു; പോക്സോ കേസ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി

സെപ്റ്റംബര്‍ 14ന് ഹെബ്ബാഗൊടി പോലീസ് പീഡനത്തിനും വഞ്ചനാക്കുറ്റത്തിനും കര്‍ണാടക മതപരിവര്‍ത്തന നിരോധ നിയമം ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു. ഇതിനിടയില്‍ പ്രതി ശ്രീനഗറിലേക്ക് മടങ്ങിയിരുന്നു. ബുധനാഴ്ചയാണ് കര്‍ണാടക പോലീസ് ശ്രീനഗറിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും ബെംഗളൂരു റൂറല്‍ പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദന്‍ഡി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios