സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാഹനം ഒരുക്കേണ്ടത് ന​ഗർ പഞ്ചായത്തും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നായിരുന്നു മെഡിക്കൽ ഹെൽത്ത് ഓഫീസർ എൻഡിടിവിയോട് പ്രതികരിച്ചത്...

ദില്ലി: കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് വേസ്റ്റ് വണ്ടിയിൽ. ചത്തീസ്ഖണ്ഡിലെ രാജ്നന്ദ​ഗോൺ എന്ന സ്ഥലത്താണ് സംഭവം. നാല് സാനിറ്റേഷൻ ജീവനക്കാർ പിപിഇ കിറ്റ് ധരിച്ച് വാഹനത്തിൽ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കുന്ന വീഡിയോ പുറത്തുവന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വാഹനം ഒരുക്കേണ്ടത് ന​ഗർ പഞ്ചായത്തും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നായിരുന്നു മെഡിക്കൽ ഹെൽത്ത് ഓഫീസർ എൻഡിടിവിയോട് പ്രതികരിച്ചത്.

രോ​ഗികളെ ചികിത്സിക്കാൻ കിടക്കകൾ തികയാത്തതിനെ തുടർന്ന് രാജ്നന്ദ​ഗോൺ പ്രസ് ക്ലബ് കൊവിഡ് സെന്ററായി തിരിച്ചിരുന്നു. 30 കിടക്കകാളാണ് ഇതിനായി ഒരുക്കിയത്. 24 മണിക്കൂറും മെഡിക്കൽ ഉദ്യോ​ഗസ്ഥർ ഇവിടെ സേവനം നടത്തി വരികയാണ്. 

രാജ്യത്തെ കൊവിഡ് ശക്തമായി ബാധിച്ച 10 സംസ്ഥാനങ്ങളിലൊന്നാണ് ചത്തീസ്ഡ്. റായ്പൂരിലെ പ്രധാന ആശുപത്രികളിലൊന്നിൽ മരണസംഖ്യ കൂടുന്നുത് നിയന്ത്രിക്കാനാകാതെ കഷ്ടപ്പെടുകയാണ്.