ജയ്പൂര്‍: പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള ജില്ലാ ആരോ​ഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രസവമുറിയിൽ ​ഗായത്രി മന്ത്രം കേൾപ്പിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് ഒരു സംഘം മുസ്ലിങ്ങളുടെ പ്രതിഷേധം. ഗായത്രി മന്ത്രം കേൾപ്പിക്കുന്നുണ്ടെങ്കിൽ പ്രസവമുറിയിൽ തീർച്ചയായും ആസാനും കേൾപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പിറക്കാൻ പോകുന്ന തങ്ങളുടെ കുഞ്ഞുങ്ങൾ ഗായത്രി മന്ത്രമല്ല ആസാനാണ് കേൾക്കേണ്ടതെന്നും പ്രതിഷേധക്കാർ പറയുന്നു.

ഗായത്രി മന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നുള്ളതിനാലാണ് ആ​ശുപത്രികളിൽ ഗായത്രി മന്ത്രം ഉൾപ്പെടുത്തിയ സിഡി കാസറ്റുകൾ വിതരണം ചെയ്തതെന്ന് ആ​രോ​ഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിലവിൽ ജില്ലാ ആശുപത്രിയിലെ പ്രസവമുറിയിൽ മാത്രമാണ് ഗായത്രി മന്ത്രം കേൾപ്പിക്കുന്നത്. ഇത് ആശുപത്രിയിലെ മറ്റ് ഹെൽത്ത് സെന്ററുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ആരോ​ഗ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ സർക്കാർ രം​ഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം നിര്‍ബന്ധമായും എല്ലാവരും കേള്‍ക്കണമെന്ന് പറയാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.