പാകിസ്ഥാനിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലെ പൗരന്മാരാണെന്നും അവർ രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ അതേ മാന്യതയോടെ പെരുമാറണമെന്നും മഹാത്മാഗാന്ധി പറഞ്ഞിരുന്നതായും ഗിരിരാജ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റാഞ്ചി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പൗരത്വ നിയമ ഭേദഗതിയിൽ നുണകളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരോട് രാഹുൽ ഗാന്ധിക്ക് സ്നേഹമുണ്ടെങ്കിൽ അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകാമെന്നും ഗിരിരാജ് സിംഗ് പറയുന്നു.
"നുണകൾ പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരോട് (കുടിയേറ്റക്കാരോട്) രാഹുൽ ഗാന്ധിക്ക് സ്നേഹമുണ്ടെങ്കിൽ, അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകട്ടെ "ഗിരിരാജ് സിംഗ് പറഞ്ഞു. പൗരത്വ നിയമത്തെക്കുറിച്ച് യുപിഎ സർക്കാർ നേരത്തെ സംസാരിച്ചിരുന്നുവെന്നും എന്നാൽ "പ്രീണിപ്പിക്കൽ രാഷ്ട്രീയം"കാരണം അത് മുന്നോട്ട് പോയില്ലെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
പഴയ പാർട്ടിക്കും ടുക്ഡെ ടുക്ഡെ സംഘത്തിനും മാത്രമേ പൗരത്വ നിയമ ഭേദഗതിയില് പ്രശ്നമുള്ളൂ. പാകിസ്ഥാനിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിലെ പൗരന്മാരാണെന്നും അവർ രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ അതേ മാന്യതയോടെ പെരുമാറണമെന്നും മഹാത്മാഗാന്ധി പറഞ്ഞിരുന്നതായും ഗിരിരാജ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അസമിനെ നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആർഎസ്എസിന്‍റെ ട്രൗസർ ധാരികൾ അസമിനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് പറഞ്ഞ രാഹുൽ അസമിന്‍റെ ചരിത്രവും സംസ്കാരവും തകർക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഗിരിരാജ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്.
Read Also:അസമിനെ നിയന്ത്രിക്കാൻ ആർഎസ്എസിന്‍റെ ട്രൗസർ ധാരികളെ അനുവദിക്കില്ല; കടന്നാക്രമിച്ച് രാഹുൽ
