Asianet News MalayalamAsianet News Malayalam

പ​സ്വാ​ന്‍റെ ഇ​ഫ്താ​റി​നെ​തി​രേ കേ​ന്ദ്ര​മ​ന്ത്രി: 'എന്ത് കൊണ്ട് നവരാത്രിക്ക് ഇത്തരം ആഘോഷം നടത്താറില്ല'

ഹി​ന്ദു​ക്ക​ളു​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ന്തി​നാ​ണു മ​ടി​കാ​ണി​ക്കു​ന്ന​തെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ചോ​ദ്യ​മു​ന്ന​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വു​മാ​യ പ​സ്വാ​ൻ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. 

Giriraj Singh taunts Nitish Kumar Ram Vilas Paswan after Iftar party
Author
Kerala, First Published Jun 4, 2019, 6:23 PM IST

പാ​റ്റ്ന: കേന്ദ്രമന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ൻ ബി​ഹാ​റി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് സംഘടിപ്പിച്ചതിനെതിരെ ബിജെപി കേ​ന്ദ്ര​മ​ന്ത്രി രം​ഗ​ത്ത്. ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഗി​രി​രാ​ജ് സിം​ഗാ​ണ് പ​സ്വാ​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യ​ത്. ന​വ​രാ​ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​ത്ത​രം പ​ടി​പാ​ടി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നു മ​ന്ത്രി ചോ​ദി​ച്ചു. എ​ൻ​ഡി​എ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ വി​രു​ന്നി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

 ഹി​ന്ദു​ക്ക​ളു​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ന്തി​നാ​ണു മ​ടി​കാ​ണി​ക്കു​ന്ന​തെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ചോ​ദ്യ​മു​ന്ന​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വു​മാ​യ പ​സ്വാ​ൻ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​യും പ​സ്വാ​ന്‍റെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

നിതീഷ് കുമാര്‍, പാസ്വാന്‍, ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി എന്നിവരുടെ ചിത്രമാണ് കമന്‍റ് പങ്കുവച്ച് കേന്ദ്രമന്ത്രി പങ്കുവച്ചത്. അതേ സമയം ഗിരിരാജ് സിംഗിനെതിരെ ജനതാദള്‍ യുണെറ്റഡ് രംഗത്ത് എത്തി. ഇത്തരം പ്രസ്താവനകള്‍ നിയന്ത്രിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിര്‍ദേശമാണ് കേന്ദ്രമന്ത്രി ലംഘിച്ചത് എന്നാണ് ഒരു ജനതാദള്‍ യുണെറ്റഡ് നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഗൗരവമായ ചട്ടലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്തതിന്‍റെ പേരില്‍ ജനതാദള്‍ യുണെറ്റഡും ബിജെപിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios