പൈപ്പ് ലൈനില്‍ തടഞ്ഞ് പെണ്‍കുട്ടി താഴേക്ക് വീണെന്നാണ് പൊലീസ് പറയുന്നത്. 

ബെംഗളൂരു: യോഗ ചെയ്യാനായി ടെറസില്‍ കയറിയ പെണ്‍കുട്ടി വീണുമരിച്ചു. ബെംഗളൂരുവിലെ സിത്താര അപ്പാര്‍ട്ട്മെന്‍റ്സില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. പതിനേഴുകാരിയായ പ്രിയങ്ക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. അപ്പാര്‍ട്ട്മെന്‍റിന്‍റെ ഒന്‍പതാം നിലിയല്‍ നിന്നും വീണ പെണ്‍കുട്ടി തത്സമയം മരിച്ചു.

 പൈപ്പ് ലൈനില്‍ തടഞ്ഞ് പെണ്‍കുട്ടി താഴേക്ക് വീണെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ഒറ്റയ്ക്ക് ടെറസിലേക്ക് കയറിപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.